കൊട്ടിയൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടി മൊഴി മാറ്റി

kottiyoor

വൈദികൻ കൗമാരക്കാരിയെ പീഡിപ്പിച്ചു ​ഗർഭിണിയാക്കിയ കൊട്ടിയൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടി മൊഴി മാറ്റി . ഉഭയസമ്മത പ്രകാരമായിരുന്നു ബന്ധമെന്നും പീഡനത്തിന് ഇരയാകുമ്പോള്‍ താന്‍ പ്രായപൂര്‍ത്തിയായിരുന്നുവെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.  ജന്മ തീയതിയും പെൺകുട്ടി കോടതിയിൽ മാറ്റി പറഞ്ഞു. പ്രതിയായ ഫാദർ റോബിൻ തന്നെയും കുഞ്ഞിനേയും സംരക്ഷിച്ചാൽ മതിയെന്നും പെൺകുട്ടി  പറഞ്ഞു. എന്നാല്‍ വയസ് തെളിക്കുന്ന ഒന്നും പെണ്‍കുട്ടി കോടതിയില്‍ ഹാജരാക്കിയിട്ടില്ല. തലശ്ശേരി സെഷന്‍സ് കോടതി മുന്‍പാകെയാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.പെണ്‍കുട്ടിയുടെ മൊഴി ശേഖരിക്കുന്ന നടപടി കോടതി ഇന്നും തുടരും.

കേസില്‍ പോക്സോ നിയമപ്രകാരമാണ് ഫാദര്‍ റോബിന് എതിരെ കേസ് എടുത്തത്. ഇപ്പോള്‍ പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ച് പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിരുന്നുവെന്ന് കണ്ടെത്തിയാല്‍ ഈ വകുപ്പുകള്‍ ഒഴിവാക്കപ്പെടും. എന്നാല്‍ കുട്ടിയുടെ പിതാവ് റോബിന്‍ തന്നെയാണ് പെണ്‍കുട്ടി കോടതിയില്‍ ആവര്‍ത്തിച്ചു. റോബിനെ ശിക്ഷിക്കേണ്ടെന്നും തനിക്കും കുഞ്ഞിനും ജീവനാംശം നല്‍കിയാല്‍ മതിയെന്നുമാണ് പെണ്‍കുട്ടിയുടെ വാദം.

അതേസമയം തന്റെ കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിന്‍ തന്നെയാണെന്ന് പെണ്‍കുട്ടി കോടതിയില്‍ വ്യക്തമാക്കി. ഫാദര്‍ റോബിനെ ശിക്ഷിക്കേണ്ടതില്ലെന്നും പകരം തനിക്കും കുഞ്ഞിനും ജീവനാംശം നല്‍കാന്‍ നടപടിയെടുക്കണമെന്നും പെണ്‍കുട്ടി

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top