മലയാളി യുവാവ് അബുദാബിയിൽ ഷോക്കേറ്റ് മരിച്ചു

malayali youth dead in abudhabi

മലയാളി യുവാവ് അബുദാബിയിൽ ഷോക്കേറ്റ് മരിച്ചു. മലപ്പുറം കോട്ടയ്ക്കൽ ചക്കാലക്കുന്ന് വീട്ടിൽ അബ്ദുറഹ്മാൻറെ മകൻ മുഹമ്മദ് അലി(26)യാണ് മരിച്ചത്.

കുളിക്കാൻ കയറിയ അലി ഏറെനേരം കഴിഞ്ഞിട്ടും പുറത്ത് വരാത്തതിനെ തുടർന്ന് കൂടെ താമസിക്കുന്നവർ വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്. താമസിക്കുന്ന മുറിക്ക് പുറത്ത് ഇലക്ട്രിക്കൽ ജോലി നടന്നിരുന്നു. അൽഐൻ ജിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും. ജൂലൈ നാലിനായിരുന്നു മുഹമ്മദ് അലിയുടെ വിവാഹം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top