നെഹ്‌റു ട്രോഫി വള്ളംകളി: ഘോഷയാത്രയും സാംസ്‌കാരിക പരിപാടികളും ഉപേക്ഷിച്ചു

ആലപ്പുഴ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം ഏറെ നാശം വിതച്ച സാഹചര്യത്തില്‍ നെഹ്‌റുട്രോഫി വള്ളംകളിയുടെ തനിമയും മങ്ങുന്നു. വള്ളംകളിയോടനുബന്ധിച്ച് നടത്താനിരുന്ന ഘോഷയാത്രയും സാംസ്‌കാരിക പരിപാടികളും ഉപേക്ഷിച്ചു. അതേ സമയം, വള്ളംകളി പതിവുപോലെ നടക്കുമെന്നും ബോട്ട് റേസ് കമ്മിറ്റി അറിയിച്ചു. 1952 മുതല്‍ ആലപ്പുഴയിലെ പുന്നമടക്കായലിലാണ് നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത്. ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി നടക്കാറുള്ളത്. ഇത്തവണ കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട് ഉള്‍പ്പെടെ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഈ പശ്ചാത്തലത്തിലാണ് സാംസ്‌കാരിക പരിപാടികള്‍ ഉപേക്ഷിക്കാന്‍ തീരുമാനമായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top