സിമെന്റ് കമ്പനിയുടെ ക്രെയിൻ തകർന്നുവീണു; ആറ് മരണം

നിർമ്മാണത്തിലിരുന്ന സിമെന്റ് കമ്പനിയുടെ ക്രെയിൻ തകർന്നു വീണ് ആറ് തൊഴിലാളികൾ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കർണാടകയിലെ കൽബുർഗിയിലാണ് സംഭവം.

മൂന്ന് തൊഴിലാളികൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മറ്റ് മൂന്നുപേർ ആശുപത്രിയിൽ എത്തിയ ശേഷമാണ് മരിച്ചത്. മരിച്ച ആറുപേരും ബീഹാർ സ്വദേശികളാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top