Advertisement

മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി

August 3, 2018
0 minutes Read
malampuzha dam

മലമ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഒമ്പത് സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുന്നത്. ആദ്യം മൂന്ന് സെന്റീമീറ്റര്‍ വീതമായിരുന്നു ഷട്ടറുകള്‍ ഉയര്‍ത്തിയത്. രാവിലെ ഏഴ് മണി മുതലാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത്. മലമ്പുഴയുടെ വൃഷ്ടി പ്രദേശങ്ങളില്‍ ഇന്നലെ രാത്രി മഴ ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത്. ഇതിനെ തുടര്‍ന്ന് കല്‍പാത്തി ഭാരതപ്പുഴകളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top