അസമിലെ പൗരത്വ രജിസ്റ്റര്‍; ഒരിന്ത്യക്കാരനും പുറത്ത് പോകേണ്ടി വരില്ലെന്ന് ആഭ്യന്തരമന്ത്രി

അസം പരത്വ രജിസ്റ്ററില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രം പാര്‍ലമെന്റില്‍. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് കരട് ലിസ്റ്റ് മാത്രമാണെന്നും ഇന്ത്യന്‍ പൗരനായ ഒരാളും ലിസ്റ്റില്‍ നിന്ന് പുറത്താകില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇത് അന്തിമ ലിസ്റ്റല്ല, കരട് മാത്രമാണ്. എല്ലാവര്‍ക്കും അപ്പീല്‍ നല്‍കാന്‍ അവസരം ലഭിക്കും. വളരെ സുതാര്യമായിട്ടാണ് ലിസ്റ്റ് തയ്യാറാക്കലിന്റെ നടപടി ക്രമങ്ങള്‍ നടക്കുന്നത്. സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ലിസ്റ്റ് തയ്യാറാക്കുന്നതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ഒരിന്ത്യക്കാരനും ലിസ്റ്റില്‍ നിന്ന് പുറത്താകില്ലെന്ന് ഉറപ്പ് തരുന്നു. ആരും വിഷമിക്കേണ്ട ആവശ്യമില്ല. ലിസ്റ്റില്‍ നിന്നും പുറത്തായവര്‍ക്ക് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ അവസരം ലബിക്കും. ആര്‍ക്കെതിരെയും പ്രതികാരബുദ്ധിയോടെ നടപടി സ്വീകരിക്കില്ലെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top