കോഴിക്കോട് വെസ്റ്റ് നൈല്‍ പനി

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. കേരളത്തില്‍ ആദ്യമായാണ് വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷികളില്‍ നിന്നും കൊതുക് വഴി മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗമാണിത്. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പനി സ്ഥിരീകരിച്ചത്. രോഗവുമായി ഒരാള്‍ ചികിത്സയിലാണ്. സമാന രോഗ ലക്ഷണവുമായി ഒരാള്‍ നിരീക്ഷണത്തിലുമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top