ഇന്ത്യയിലേയും ബ്രസീലിലേയും പൊതു തിരഞ്ഞെടുപ്പുകളില്‍ റഷ്യ ഇടപെട്ടേക്കുമെന്ന് സൂചന

ഇന്ത്യയിലേയും ബ്രസീലിലേയും പൊതു തിരഞ്ഞെടുപ്പുകളില്‍ റഷ്യ ഇടപെട്ടേക്കുമെന്ന് സൂചന. ഓകസ്ഫോര്‍ഡ് സര്‍വകലാശാലയിലെ സാമൂഹ്യമാധ്യമ വിദഗ്ധനായ ഫിലിപ്പ് എന്‍ ഹെര്വാര്ഡാണ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഇടപെടാനായി അതത് രാജ്യങ്ങളിലെ മാധ്യമങ്ങളേയും സാമൂഹ്യമാധ്യമങ്ങളേയും റഷ്യ ഉപയോഗിക്കുമെന്നാണ് ഹെര്വാര്ഡ് പറയുന്നത്. കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ കണ്ടെത്തുന്നതിനുവേണ്ടി നിയമിക്കപ്പെട്ട യുഎസ് സെനറ്റ് ആൻഡ് ഹൗസ് ഇന്റലിജൻസ് കമ്മിറ്റിയുടെ തെളിവെടുപ്പിലാണു ഹോവാർഡ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഇന്ത്യയിലേയും ബ്രസീലിലേയും മാധ്യമങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളേക്കാള്‍ പ്രൊഫഷണലിസവും പക്വതയും കുറവായതിനാല്‍ ഈ സാഹചര്യം വളരെ വലുതാണ്. അടുത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന ജനാധിപത്യ രാജ്യങ്ങളെന്നതിനാലാണ് ഇന്ത്യയേയും ബ്രസീലിനേയും ഇവര്‍ ഉന്നം വയ്ക്കുന്നതെന്നും അമേരിക്കയെ ലക്ഷ്യം വയ്ക്കുന്നത് റഷ്യ അവസാനിപ്പിച്ചുവെന്നും ഇദ്ദേഹം പറയുന്നു. യുഎസില്‍ സംഘടിതമായ മാധ്യമസംസ്കാരമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഇന്ത്യയിലും ബ്രസീലിലും അതല്ലെന്നും ഫിലിപ്പ് എന്‍ ഹെര്വാര്ഡ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here