തൊടുപുഴയിലെ കൂട്ടക്കൊല; മോഷണശ്രമത്തിന് പിന്നാലെയെന്ന് സംശയം

തൊടുപുഴ കമ്പക്കാനത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിന്നില്‍ മോഷണ ശ്രമമെന്ന് സൂചന. തലയ്ക്ക് അടിച്ചും കുത്തിയുമാണ് ഇവരെ കൊലപ്പെടുത്തിയതെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് കൊലപാതകത്തില്‍ മോഷണ ശ്രമം ഉണ്ടെന്ന് പോലീസ് സംശയിക്കുന്നത്. വീട്ടില്‍ നിന്ന് നാല്പത് പവന്‍ മോഷണം പോയെന്ന് കൊല്ലപ്പെട്ട സുശീലയുടെ സഹോദരി വെളിപ്പെടുത്തിയിട്ടുണ്ട്. കാനാട്ടു വീട്ടിൽ കൃഷ്ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരെ രണ്ട് ദിവസം മുമ്പാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .
ഇരുപതോളം മുറിവുകള്‍ വരെ ഇവരുടെ മൃതദേഹത്തിലുണ്ടായിരുന്നത്. കൃഷ്ണന്റെ തലയോട്ടി തകര്‍ന്ന നിലയിലാണ്. അര്‍ജ്ജുന്റെ കുടല്‍മാല പുറത്തു വന്നിരുന്നു. എല്ലാവരുടേയും മൃതദേഹം മൂന്നടി മാത്രം താഴ്ചയുടെ കുഴിയില്‍ അടക്കിയ നിലയിലാണ് കണ്ടെത്തിയത്. കൃത്യമായി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവരുടെ ബന്ധുക്കളുടെ ലിസ്റ്റ് തയ്യാറാക്കിയ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇവരുടെ വീടിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു സിസിടിവി ക്യാമറപോലും കണ്ടെത്താനായിട്ടില്ല. കൃഷ്ണന്റെ രണ്ട് മക്കള്‍ക്കും കോളേജിലെ ഒരു വിദ്യാര്‍ത്ഥികളുമായും ബന്ധം ഉണ്ടായിരുന്നില്ലെന്നാണ് സഹപാഠികള്‍ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here