ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; 5 ഭീകരരെ സൈന്യം വധിച്ചു

terrorist attacked kashmir camp killed

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 5 ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിൽ നിന്ന് 55 കിലോമീറ്റർ അകലെയാണ് ഏറ്റുമുട്ടൽ. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടലിൽ രാത്രി തന്നെ ഒരു ഭീകരനെ വധിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് 4 പേരെ സൈന്യം വധിച്ചത്.

ലഷ്‌കറി ത്വയ്ബ ഭീകരൻ ഉമർ മാലിക്കായിരുന്നു ഇന്നലെ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരുടെ കയ്യിൽ നിന്നും എകെ 47 ഉൾപ്പെടെ സൈന്യം കണ്ടെടുത്തു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top