സംശയത്തിന്റെ നിഴലില്‍ നാല് വിരലടയാളങ്ങള്‍; കൂട്ടക്കൊലക്കേസില്‍ മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍

തൊടുപുഴ കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍. തിരുവനന്തപുരം കല്ലറ പാങ്ങോട് നിന്നാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ ഇടുക്കിയില്‍ നിന്നുള്ള പോലീസ് സംഘമാണ് പിടികൂടിയത്. ഇതില്‍ ഒരാള്‍ മുസ്ലീം ലീഗ് പ്രാദേശിക നേതാവാണെന്നും സൂചന. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ ദിവസം മറ്റ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. മന്ത്രവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. അതേസമയം, കൊലപാതകം നടന്ന വീട്ടില്‍ നിന്ന് കൊല്ലപ്പെട്ട അംഗങ്ങളുടെയല്ലാതെ നാല് വിരലടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വിരലടയാളങ്ങളില്‍ അന്വേഷണസംഘത്തിന് സംശയമുണ്ട്. ഇതേ കുറിച്ചുള്ള അന്വേഷണവും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വിരലടയാളം പരിശോധിക്കുന്നതിലൂടെ കേസില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടാകുമെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here