Advertisement

മുന്‍കൂര്‍ അനുമതി വേണം; അന്വേഷണസംഘത്തിന് വത്തിക്കാന്‍ പ്രതിനിധിയെ കാണാന്‍ സാധിച്ചില്ല

August 4, 2018
0 minutes Read

ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനപരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി ദില്ലിയിലെത്തിയ പോലീസ് സംഘത്തിന് വത്തിക്കാന്‍ പ്രതിനിധിയെ കാണാന്‍ സാധിച്ചില്ല. പോലീസ് സംഘത്തെ വത്തിക്കാന്‍ പ്രതിനിധിയുടെ സുരക്ഷാസംഘം തിരിച്ചയക്കുകയായിരുന്നു.

മുന്‍കൂര്‍ അനുമതി ലഭിച്ചാല്‍ മാത്രമേ വത്തിക്കാന്‍ പ്രതിനിധിയെ കാണാനും മൊഴിയെടുക്കാനും സാധിക്കൂ എന്ന് വത്തിക്കാന്‍ പ്രതിനിധിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ വത്തിക്കാന്‍ പ്രതിനിധിയുടെ ദില്ലിയിലെ ഓഫീസ് പ്രവര്‍ത്തിക്കില്ല. ഇക്കാരണത്താല്‍ വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കണമെങ്കില്‍ തിങ്കളാഴ്ച വരെ കാത്തിരിക്കണം.

ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചതായി പരാതി നല്‍കിയ കന്യാസ്ത്രീ ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്ക് പരാതി നല്‍കിയതായി പോലീസിന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ദില്ലിയിലെത്തി വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top