അവലോകന യോഗം തുടങ്ങി; മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല

kuttanad

ആലപ്പുഴയിലെ പ്രളയം വിലയിരുത്താനുള്ള കുട്ടനാട്ടില്‍ അവലോകന യോഗം തുടങ്ങി. ചര്‍ച്ച തുടങ്ങിയപ്പോള്‍ മാധ്യമങ്ങളോട് പുറത്ത് നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.  മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തിലാണ് യോഗം. അതേസമയം ആലപ്പുഴയില്‍ എത്തുന്ന മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അവലോകന യോഗം ബഹിഷ്കരിച്ചു. യോഗത്തിന് ശേഷം 12 മണിക്ക് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കുമെന്നാണ് വിവരം. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കുട്ടനാട് സംബന്ധിച്ച വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല.  പ്രതിപക്ഷ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top