18
Mar 2019
Monday
100 News

പാക്കിസ്ഥാനിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 14 പേർ മരിച്ചു

പാക്കിസ്ഥാനിലെ കൊഹാത്തിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 14 പേർ മരിച്ചു, 30 പേർക്ക് പരിക്ക്.

കൊഹാത്തിലെ ഇൻഡസ് ഹൈവേയിൽ വച്ചാണ് അപകടം സംഭവിച്ചത്. മരിച്ചവരിൽ രണ്ടുസ്ത്രീകളും രണ്ടുകുട്ടികളുമുണ്ട്. ബൂണറിൽനിന്നും കറാച്ചിയിലേക്കുപോവുകയായിരുന്നു യാത്രാബസ്. ബസിന്റെ അമിത വേഗമാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Top