രാഷ്ട്രപതി ഇന്ന് കേരളത്തില്‍

ramnath kovind

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. വൈകിട്ട് അ‍ഞ്ചിന് എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയിലാണ് രാഷ്ട്രപതി വിമാനമിറങ്ങുന്നത്. നാളെ രാവിലെ 11ന് ഫെസ്റ്റിവല്‍ ഓണ്‍ ‍ഡോമോക്രസി എന്ന പരിപാടി നിയമസഭ മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് കൊച്ചിയിലെത്തും. ആഗസ്റ്റ് ഏഴിന് രാവിലെ ഒമ്പതിന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുമായും ജഡ്ജിമാരുമായും കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് തൃശ്ശൂരിലെത്തുന്ന രാഷ്ട്രപതി തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും .തുടര്‍ന്ന് ഗുരുലായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം കൊച്ചിയില്‍ തിരിച്ചെത്തി ‍ഡല്‍ഹിയ്ക്ക് തിരിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top