Advertisement

സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ് കേരള ബിസിനസ് മാൻ ഓഫ് ദ ഇയർ അവാർഡ് ഗോകുലം ഗോപാലന്

January 29, 2023
Google News 1 minute Read

സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ് കേരള 14 ആ മത് ബിസിനസ് മാൻ ഓഫ് ദ ഇയർ അവാർഡ് കൊച്ചിയിൽ വിതരണം ചെയ്തു. ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി മുഖ്യാതിഥിയായിരുന്നു.

പ്രൗഢഗംഭീരമാമായിരുന്നു എറണാകുളം ലേ മെറഡിയൻ ഹോട്ടലിൽ നടന്ന സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ് കേരളയുടെ ബിസിനസ് മാൻ ഓഫ് ദി ഇയർ പുരസ്കാര ദാന ചടങ്ങ്.കോവിഡ് കാലത്തും കേരളത്തിലെ സാമ്പത്തിക മേഖലയിൽ നടത്തിയ ഇടപെടലാണ് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലനെ പുരസ്കാരത്തിന് അർഹനാക്കിയത്.മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരം സമ്മാനിച്ചു.

പുരസ്കാരം തൻ്റെ സ്ഥാപനത്തിലെ ജീവനക്കാർക്ക് ലഭിച്ച അംഗീകാരമെന്ന് ഗോകുലം ഗോപാലൻ പ്രതികരിച്ചു. എറണാകുളം ലേ മെറഡിയൻ ഹോട്ടലിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, രാംനാഥ് കോവിന്ദിൻ്റെ പത്നി സവിത കോ വിന്ദ് അടക്കമുള്ളവർ പങ്കെടുത്തു. പൊതു മേഖലയിലും സ്വകാര്യമേഖലയിലുമുള്ള വിവിധ ബാങ്കുകൾക്ക് എക്സലൻസി പുരസ്കാകാരങ്ങളും ചടങ്ങിൽ രാംനാഥ് കോവിന്ദ് സമ്മാനിച്ചു.

Story Highlights: gokulam gopalan award ramnath kovind

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here