രാജ്യസ്നേഹം സംഘപരിവാറിന്‍റെ പിതൃ സ്വത്തല്ലെന്ന് സ്വാമി അഗ്നിവേശ്

agnivesh

രാജ്യസ്നേഹം സംഘപരിവാറിന്‍റെ പിതൃ സ്വത്തല്ലെന്ന് സാമൂഹിക പ്രവര്‍ത്തകൻ സ്വാമി അഗ്നിവേശ്.കേരളത്തെ ജൈവ സംസ്ഥാനമാക്കണമെന്നാവശ്യപ്പെട്ട് ജനാരോഗ്യ പ്രസ്ഥാനം ചങ്ങനാശേരിയിൽ നടത്തിയ മൗന ഉപവാസത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അഗ്നിവേശ്.  ബിജെപി ഭരണമില്ലാത്തതിനാൽ കേരളത്തിൽ താൻ സുരക്ഷിതനാണെന്നും അഗ്നിവേശ്  വ്യക്തമാക്കി. തോക്കിൻ മുനയിൽ നിര്‍ത്തി വന്ദേമാതരം പാടണമെന്ന് ശാഠ്യം പിടിക്കുന്ന സംഘപരിവാറിന് മുന്നിൽ മുട്ട് മടക്കില്ല. വെറുപ്പിന്‍റെ രാഷ്ട്രീയ പ്രചാരകര്‍ക്കെതിരായ പോരാട്ടം തുടരുമെന്നും  മുസ്ലിംകൾ വേട്ടയാടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.  ജാര്‍ഖണ്ഡിൽ ബിജെപി ഭരണത്തിന്‍റെ ഒത്താശയോടെണ് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തന്നെ ആക്രമിച്ചതെന്നും അഗ്നിവേശ് കുറ്റപ്പെടുത്തി.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top