സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു; ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസ്

മഞ്ചേശ്വരത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. മഞ്ചേശ്വരത്ത് സോങ്കര്‍ പ്രതാപ് നഗറിലെ അബ്ദുള്‍ സിദ്ദിഖാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സിദ്ദിഖിനെ കുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. നാട്ടുകാര്‍ സിദ്ദിഖിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.. സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അശ്വിത്തിനെതിരെ പോലീസ് കേസ് എടുത്തു. മറ്റ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കര്‍ണ്ണാടകയിലടക്കം പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
കൊലപാതകം അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി എസ്പി അറിയിച്ചു. പ്രതികളെ കുറിച്ച് വ്യക്തമായ സൂചനയുണ്ടെന്നും എസ്പി വ്യക്തമാക്കി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം മഞ്ചേശ്വരം താലൂക്കില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
siddiq
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here