ഗേം ഓഫ് ത്രോൺസ് തീമിൽ ഒരു ഹോട്ടൽ ! ചിത്രങ്ങൾ

game of thrones themed hotel

ടെലിവിഷൻ സീരീസിന്റെ ചരിത്രത്തിൽ തന്നെ മികച്ച ഹിറ്റുകളിലൊന്നായി മാറിയ ഗേം ഓഫ് ത്രോൺസിന്റെ ആരാധകരല്ലാത്തവർ ചുരുക്കം. സീരീസിന്റെ അവസാന ഭാഗം അടുത്ത വർഷമേ പുറത്തിറങ്ങുകയുള്ളു. എന്നാൽ ജിഒടി ആരാധകർക്കായി ഒരു ഹോട്ടൽ തന്നെ ആ തീമിൽ ഒരുങ്ങിയിരിക്കുകയാണ്.

ഫിൻലാൻഡിലെ ലാപ്ലാൻഡിലാണ് ഈ വിസ്മയം ഒരുക്കിയിരിക്കുന്നത്. എച്ബിഒ നോർഡിക്കും ലാപ്ലാൻഡ് ഹോട്ടലായ സ്‌നോ വില്ലേജും ചേർന്നാണ് ഈ വിസമയത്തിന് രൂപം കൊടുത്തിരിക്കുന്നത്. മഞ്ഞും ഐസ് കട്ടയുമുപയോഗിച്ചാണ് ഹോട്ടലിന്റെ അകം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

24 മുറികളാണ് ഹോട്ടലിൽ ഉള്ളത്. ഹോൾ ഓഫ് ഫേസസ്, അയേൺ ത്രോൺ, വൈറ്റ് വോക്കർ, തുടങ്ങി ജിഒടിയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന വസ്തുക്കളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 20,000 ചതുരശ്ര അടിയിൽ പണി കഴിപ്പിച്ചിരിക്കുന്ന ഈ ഹോട്ടലിനുള്ളിലെ താപനില ചിലപ്പോൾ മൈന് 5 ലേക്ക് വരെ താഴാറുണ്ട്.

ഹോട്ടൽ ഇതിനു മുമ്പും ഇവിടെ ഉണ്ടായിരുന്നുവെങ്കിലും, ഇതിന്റെ അകം ഗെയിം ഓഫ് ത്രോൺസ് തീമിലേക്ക് മാറ്റുന്നത് ഇപ്പോഴാണ്. 18$ ആണ് പ്രവേശന ഫീസ്. 30 പേരടങ്ങുന്ന സംഘത്തിന് 78$ ആണ് ഫീസ്. 200$ മുതലാണ് മുറിവാടക തുടങ്ങുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top