ഫേസ്ബുക്ക് വഴി ലഹരി വിൽപ്പന; ടെക്കി അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ കഞ്ചാവും മയക്കുമരുന്നും വിൽക്കാൻ ശ്രമിച്ച ഹൈദരാബാദ് സ്വദേശി പിടിയിൽ. ഹൈദരാബാദിൽ സോഫ്റ്റുവെയർ എഞ്ചിനിയറായ കൗസ്തവ് ബിശ്വാസാണ് പിടിയിലായത്.

‘എന്റെ കയ്യിൽ കുറച്ച് മോളിയും ചാർളിയുമുണ്ട്. ഓർഡർ ചെയ്യുന്നവർക്ക് എവിടെയാണെങ്കിലും എത്തിച്ചു തരുന്നതാണ്. ചാർളിക്ക് 4000 രൂപയും മോളിക്ക് 1000 രൂപയുമാണ് വില. ആവശ്യമുള്ളവർ ബന്ധപ്പെടുക’ എന്നായിരുന്നു ബിശ്വാസിന്റെ കുറിപ്പ്. സ്വന്തമായി എൽഎസ്ഡിയും കഞ്ചാവും ഉപയോഗിക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

പോസ്റ്റിനേക്കുറിച്ച് വിവരം ലഭിച്ചതോടെ എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് പരിശോധന നടത്തി കഞ്ചാവ് പിടിച്ചെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top