രാജ്യസഭാ ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ് ആഗസ്റ്റ് ഒന്‍പതിന്

പി.ജെ കുര്യന്‍ കാലാവധി പൂര്‍ത്തിയാക്കി വിരമിച്ചതിനെ തുടര്‍ന്ന് രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ആഗസ്റ്റ് ഒന്‍പത് വ്യാഴാഴ്ച നടക്കും. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ജെഡിയു അംഗം ഹരിവന്‍ശ് ആകും എന്‍ഡിഎയുടെ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നാകാനാണ് സാധ്യത. നിലവില്‍ ബിജെപിക്ക് രാജ്യസഭയില്‍ കേവല ഭൂരിപക്ഷമില്ല. അതിനാല്‍ തന്നെ, എന്‍ഡിഎ സര്‍ക്കാറിനെതിരെ രൂപപ്പെട്ടിരിക്കുന്ന പ്രതിപക്ഷ ഐക്യത്തിന് ഈ തിരഞ്ഞെടുപ്പ് ശക്തി പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ്. തൃണമൂലില്‍ നിന്നാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ അതിനെ എതിര്‍ക്കുമെന്നാണ് ഇടതുപക്ഷം നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, മുന്‍ നിലപാടില്‍ അയവ് വരുത്തിയതായും തൃണമൂല്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ ഇടതുപക്ഷം തീരുമാനിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here