സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; അന്വേഷണത്തിന് പ്രത്യേക സംഘം

മഞ്ചേശ്വരത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മഞ്ചേശ്വരത്തെ സോങ്കര്‍ പ്രതാപ് നഗറിലെ അബ്ദുള്‍ സിദ്ദിഖിനെയാണ് ആര്‍എസ്എസ് ഭീകരര്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അശ്വിജിത്തിനെതിരെ പോലീസ് ഇതിനോടകം കേസെടുത്തിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. കര്‍ണാടകത്തിലും തെരച്ചില്‍ നടക്കുന്നു.

അതേസമയം, കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി എസ്പി അറിയിച്ചു. പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും എസ്പി പറഞ്ഞു.

എന്നാല്‍, കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള. മദ്യപാനത്തിനിടയില്‍ ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് കൊല നടന്നതെന്നും അതിനെ സിപിഎം മുതലെടുക്കുകയാണെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞത്. എന്നാല്‍, രാഷ്ട്രീയ കൊലപാതകമാണെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം.

മോട്ടോര്‍ബൈക്കില്‍ എത്തിയ മൂന്നംഗ സംഘമാണ് അബ്ദുള്‍ സിദ്ദിഖിനെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിനായില്ല. കൊലപാതത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം മഞ്ചേശ്വരം താലൂക്കില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വനം ചെയ്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top