ദേശീയ വാഹന പണിമുടക്ക്; എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

MG university

ദേശീയ വാഹന പണിമുടക്കിനെതുടര്‍ന്ന്  എംജി സർവ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു, പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അഖിലേന്ത്യാ തലത്തിലാണ് മോട്ടോർവാഹന പണിമുടക്ക്. കേന്ദ്രസർക്കാരിന്റെ മോട്ടോർ വാഹന ഭേതഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കും. കെഎസ്ആര്‍ടിസിയും പണി മുടക്കുന്നുണ്ട്. കെഎസ്ആർടിസി മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധവും പൊതുജന വിരുദ്ധവുമായ നടപടികൾ അവസാനിപ്പിക്കണമെന്നും ജനാധിപത്യ അവകാശങ്ങൾ ഉൾപ്പെടെ ജീവനക്കാരുടെ അടിയന്തിര ആവശ്യങ്ങൾ അംഗീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് കെഎസ്ആർടിസി പണിമുടക്ക്.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് ഓഗസ്റ്റ് 7ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന സിറ്റിംഗ് വാഹനപണിമുടക്ക് കാരണം മാറ്റി വച്ചിട്ടുണ്ട്. പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top