മദ്യപിച്ച് വാഹനം ഓടിച്ചതിന് പോലീസ് പിന്തുടര്‍ന്ന യുവാവ് നദിയില്‍ ചാടി

seven students and one teacher drowned in sea students drowned kottayam beypore boat accident 2 corpse found

മദ്യപിച്ച് വാഹനം ഓടിച്ചതിന് പോലീസ് പിന്തുടര്‍ന്ന യുവാവ് നദിയില്‍ ചാടി. ലൈസന്‍സ് ഹാജരാക്കാന്‍ പറഞ്ഞതിന് പിന്നാലെയാണ് യുവാവ് നദിയില്‍ ചാടിയത്. തമിഴ്നാട്ടിലാണ് സംഭവം. ഇരുപത്തിനാല് വയസ്സുകാരനായ രാധാകൃഷ്ണനാണ് അടയാര്‍ നദിയിലേക്ക് ചാടിയത്. ഇയാളെ ഇതുവരെ കണ്ടെത്താനായില്ല. ശനിയാഴ്ച രാത്രിയാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് രാധാകൃഷ്ണനെ പോലീസ് തടഞ്ഞത്. മൂന്ന് പേരാണ് പോലീസ് പിടികൂടുമ്പോള്‍ രാധാകൃഷ്ണന്റെ ബൈക്കിലുണ്ടായിരുന്നത്. ലൈസന്‍സ് എടുക്കാനെന്ന വ്യാജേന ബൈക്കിനടുത്തേക്ക് പോയ രാധാകൃഷ്ണന്‍ പുഴയിലേക്ക് ചാടുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി യുവാവിനുള്ള തിരച്ചില്‍ നടക്കുകയാണ്. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ നേരത്തേ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ് രാധാകൃഷ്ണന്‍

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top