കെ.എം ജോസഫ് സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

ഉത്തരാഖണ്ഡ് മുന്‍ ചീഫ് ജസ്റ്റിസായ കെ.എം ജോസഫ് സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ദിര ബാനര്‍ജി, വിനീത് സരണ്‍ എന്നിവരുടെ സത്യപ്രതിജ്ഞയും പൂര്‍ത്തിയായി. മൂന്നാമതായാണ് കെ.എം ജോസഫിന്റെ സത്യപ്രതിജ്ഞ പൂര്‍ത്തിയായത്. സീനിയോറിറ്റിയില്‍ മാറ്റമില്ലാതെയാണ് സത്യപ്രതിജ്ഞ നടന്നത്.

കെ.എം ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയ കേന്ദ്രത്തിന്റെ നടപടിയില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ കഴിഞ്ഞ ദിവസം പ്രതിഷേധമറിയിച്ചിരുന്നു. ഇതിനിടയിലാണ് ഇന്നത്തെ സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തിയായിരിക്കുന്നത്. സുപ്രീം കോടതി കൊളീജിയം രണ്ടാം തവണ നാമനിര്‍ദേശം ചെയ്തതോടെയാണ് കേന്ദ്രം കെ.എം ജോസഫിന്റെ നിയമനം അംഗീകരിച്ചത്. ആദ്യ തവണ കൊളീജിയത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളികളഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top