പോലീസിലെ ട്രോളന്‍മാര്‍ക്ക് ഏത് സ്‌കെയിലിലാണ് കൂലി? സ്‌കെയില്‍ അല്ല അടിക്കണക്കാ…

‘കേരള പോലീസിലെ ട്രോളന്‍മാര്‍ക്ക് ഏത് സ്‌കെയിലിലാണ് കൂലി?’ ഉടന്‍ ഉത്തരം വന്നു ‘സ്‌കെയില്‍ അല്ല അടിക്കണക്കാ…’സ്‌കെയില്‍ അറിയാന്‍ വന്ന ട്രോളന്‍ പിന്നെ ഒന്നും മിണ്ടിയില്ല.

കേരള പോലീസിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകളും കമന്റുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മലയാളികളെല്ലാം ഹൈടെക് യുഗത്തിലാണെന്നും ട്രോളുകളിലൂടെ പറയുന്ന കാര്യങ്ങള്‍ അവര്‍ക്ക് വേഗത്തില്‍ മനസിലാകുമെന്നും കേരള പോലീസിന് മനസിലായി.

സൈബര്‍ ലോകത്ത് ട്രോളുകളിലൂടെ കേരള പോലീസും കളംനിറഞ്ഞു. രസകരമായ പോസ്റ്റുകളും കമന്റുകളും എല്ലാവര്‍ക്കും ഭേഷാ ഇഷ്ടപ്പെട്ട മട്ടാണ്…

പക്ഷേ, ഇതില്‍ ചെറിയ നീരസം ഉള്ളത് കേരളത്തിലെ ആസ്ഥാന ട്രോളന്‍മാര്‍ക്കാണ്. കേരള പോലീസിലെ ട്രോളന്‍മാരെ ഇനിയും വളരാന്‍ അനുവദിക്കരുതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, അതിനും നമ്മുടെ കാക്കി ട്രോളന്‍മാര്‍ മറുപടി നല്‍കുന്നുണ്ട്; “പിഎസ്‌സി കോച്ചിംഗിന് ചേര്‍ന്ന്, കേരള പോലീസില്‍ അംഗമാകൂ”…

https://www.facebook.com/keralapolice/

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top