Advertisement

ചെറുതോണി ഡാം തുറന്നു; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക:

August 9, 2018
Google News 2 minutes Read

ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം.

ചെറുതോണിയുടെ അടിഭാഗത്ത് താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കുക.

മീന്‍ പിടിക്കുന്നതിനും കുളിക്കുന്നതിനുമായി പുഴയിലേക്ക് ഇറങ്ങരുത്.

വിനോദസഞ്ചാരികള്‍ അപകട മേഖലയിലേക്ക് പ്രവേശിക്കരുതെന്നും വെള്ളത്തില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പ്.

സെല്‍ഫി എടുക്കുന്നത് പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.

ഇടമലയാര്‍ ഡാം ട്രയല്‍ റണ്‍ നടത്തുന്നു. കക്കി ഡാം തുറന്നിട്ടുള്ളതിനാല്‍ പമ്പയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. നദികള്‍ മുറിച്ച് കടക്കുന്നത് പൂര്‍ണമായി ഉപേക്ഷിക്കുക. നദിക്കരയില്‍ കൂട്ടം കൂടി നില്‍ക്കരുത്. വാഹനങ്ങള്‍ ഉയര്‍ന്ന പ്രദേശത്ത് വക്കുക.

രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം ലഭിച്ചിട്ടുള്ളവര്‍ മാത്രം ദുരിതാശ്വാസ സഹായം നല്‍കാന്‍ പോകുക.

പ്രധാനപ്പെട്ട രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ ഉയരത്തിലേക്ക് മാറ്റിവക്കുക. വീട്ടിലെ കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കുക. വെള്ളം നിറഞ്ഞ സ്ഥലങ്ങളിലേക്ക് അവരെ വിടരുത്.

ആലുവ മണ്ണപ്പുറം വെള്ളം കയറിയ നിലയിലാണ്. കര്‍ക്കിടക വാവുബലി ചടങ്ങുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക.

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് നിര്‍ത്തിവച്ചിട്ടുണ്ട്.

പെരിയാറിന്റെ ഇരുകരയിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തുക.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് 26 വര്‍ഷത്തിന് ശേഷം ഇടുക്കി അണക്കെട്ട് തുറന്നത്. ട്രയല്‍ റണ്ണിന്റെ ഭാഗമായി ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ ആണ് ഉയര്‍ത്തിയത്. അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടറാണ് തുറന്നത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് ഷട്ടര്‍ ഉയര്‍ത്തി തുടങ്ങിയത്. സെന്റീമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തും.

സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലമാണ് ഒഴുക്കി വിടുക. നാല് മണിക്കൂര്‍ നേരം ഷട്ടര്‍ തുറന്നിടും.

ചെറുതോണി ഡാമിന്റെ താഴ്ത്തുള്ളവരും ചെറുതോണി, പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവരും സംരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക് ടര്‍ ജീവന്‍ ബാബു അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here