പാലക്കാടും വെള്ളക്കെട്ടില്‍; മലമ്പുഴ ഡാമിന് സമീപം ഉരുള്‍പൊട്ടല്‍

പാലക്കാട് വെള്ളക്കെട്ട് രൂക്ഷം. ജില്ലയില്‍ പലയിടത്തും വെള്ളം നിറഞ്ഞു. ജനജീവിതം സ്തംഭിച്ചു. കല്‍പ്പാത്തിയും കഞ്ചിക്കോടും വെള്ളത്തിനടിയില്‍.

മലമ്പുഴ ഡാമിനു സമീപം ഉരുൾപൊട്ടൽ. കവ, പറച്ചാത്തി, എലിവാൽ തുടങ്ങിയ പ്ര ദേശങ്ങളിലാണ്‌ ഉരുൾപൊട്ടൽ ഉണ്ടായത്‌.

മലമ്പുഴഡാമിന്റെ ഷട്ടറുകൾ മൂന്നര അടിയോളം ഉയർത്തി. കൽപാത്തി പുഴ, ഭാരത പുഴ തീരങ്ങളിൽ താമസിക്കുന്നവർക്ക്‌ അതീവ ജാഗ്രതാ നിർദ്ദേശം.

വീടുകളില്‍ വെള്ളം കയറിയതുമൂലം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. വീടുകള്‍ക്ക് പുറത്ത് വച്ചിരുന്ന വാഹനങ്ങള്‍ വെള്ളത്തില്‍ താണു. മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത് വെള്ളക്കെട്ട് രൂക്ഷമാക്കി.

Top