ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കാരണം വഴിയില്‍ കുടുങ്ങിയ യാത്രക്കാരെ സഹായിക്കാന്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം

വയനാട് വഴിയുള്ള പാതകൾ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കാരണം തടസ്സപ്പെട്ടതിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാൻ കണ്ണൂർ ജില്ലാ ഭരണകൂടം ക്രമീകരണങ്ങൾ ഒരുക്കി. വയനാട് ജില്ലാ അധികൃതരുമായി ബന്ധപ്പെട്ട് ഇതിനാവശ്യമായ സംവിധാനം ഏർപ്പെടുത്തിയതായി എഡിഎം ഇ മുഹമ്മദ് യൂസഫ് അറിയിച്ചു.

ബംഗ്ലൂരുവിൽ നിന്ന് കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള ബസ് യാത്രക്കാരാണ് വയനാട് നിരവിൽപ്പുഴ ഭാഗത്ത് കുടുങ്ങിയത്. റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ബസ് ഗതാഗതം തടസ്സപ്പെടുകയായിരുന്നു. രണ്ടു വിങ്ങുകളിലായി 65 പേരടങ്ങുന്ന ആർമി സംഘവും സ്ഥലത്തു ക്യാമ്പ് ചെയുന്നുണ്ട്. ഇന്ന് രാവിലെ മുതൽ ഇതിലെ ഒരു വിങ് അയ്യങ്കുന്ന്‌ മേഖലയിലും രണ്ടാമത്തെ സംഘം വയത്തൂർ മേഖലയിലുമാണുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top