വയനാട് റെഡ് അലേർട്ട്

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ജില്ലാ ഭരണകൂടം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും കനത്ത മഴയും മൂലം വയനാട് ഒറ്റപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ കലക്ടർ അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി 398.71 മില്ലിമീറ്റർ മഴയാണ് വയനാട്ടിൽ പെയ്തത്.
ജില്ലയിലെ പുഴകൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.
നിരവധി പേരെ കാണാതായിട്ടുണ്ട്. ജില്ലയിലെ പ്രധാന പാതയായ താമരശേരി ചുരത്തിൽ നിരവധി യാത്രക്കാർ കുടുങ്ങിക്കിടക്കുന്നുണ്ട്. ചുരത്തിൽ മണ്ണിടിച്ചിലുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയതിനാൽ വാഹനങ്ങൾ നിയന്ത്രിച്ചാണ് കടത്തി വിടുന്നത്. രക്ഷാപ്രവർത്തനത്തിന് വിവിധ സേനകളെ സജ്ജമാക്കിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here