Advertisement

ജലപീരങ്കിയിലും പതറാത്ത വിപ്ലവം; മുന്‍ മുഖ്യമന്ത്രി സമരക്കാരെ അഭിസംബോധന ചെയ്തത് നനഞ്ഞു കുളിച്ച് ( വീഡിയോ)

August 9, 2018
0 minutes Read

വിവധ കാര്‍ഷിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യ കിസാന്‍ സഭയും സിഐടിയുവും സംയുക്തമായി സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായി ആഗര്‍ത്തലയില്‍ സംഘടിപ്പിച്ച ജയില്‍ നിറയ്ക്കല്‍ സമരത്തിന് നേരെ പോലീസ് ലാത്തിവീശി, ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ത്രിപുര മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാറിന് നേരെയും ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തില്‍ നനഞ്ഞ് കുളിച്ചിട്ടും മാണിക് ദാ കുലുങ്ങിയില്ല. നനഞ്ഞുകുളിച്ച വേഷത്തില്‍ അരമണിക്കൂറിലേറെ സമയം മാണിക് സര്‍ക്കാര്‍ സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍, പ്രവര്‍ത്തകര്‍ ആരും പിരിഞ്ഞുപോയില്ല.

കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശിച്ച നിലയില്‍ മിനിമം താങ്ങുവില ഉറപ്പ് നല്‍കുക, വിദേശ നിക്ഷപം അവസാനിപ്പിക്കുക, കര്‍ഷകര്‍ 5000 രൂപ പെന്‍ഷന്‍ അനുവദിക്കുക, കൃഷിയിടങ്ങളില്‍ വെള്ളവും വൈദ്യുതിയും എത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കര്‍ഷകരുടെ സമരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top