ചിമ്മിനി ഡാം തുറക്കും; തൃശൂരില്‍ ജാഗ്രത

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. തൃശൂര്‍ ജില്ലയിലെ ചിമ്മിനി ഡാം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ തുറക്കുമെന്ന് മുന്നറിയിപ്പ്. 4 ഷട്ടറുകള്‍ 2 ഇഞ്ച് വീതം തുറക്കാനാണ് സാധ്യത. കുറുമാലി, കരുവന്നൂര്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പുഴയില്‍ ഇറങ്ങുന്നതും മീന്‍ പിടിക്കാന്‍ പോകുന്നതും നിരോധിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top