ഇ.പി ജയരാജന് വ്യവസായം തന്നെ; സെക്രട്ടറിയേറ്റില്‍ ധാരണയായി

മുന്‍ മന്ത്രി ഇ.പി ജയരാജന്‍ മന്ത്രിലഭയിലേക്ക്. മുന്‍പ് കൈവശം വച്ചിരുന്ന വ്യവസായ വകുപ്പ് തന്നെയായിരിക്കും ജയരാജന് ലഭിക്കുക.  ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. സിപിഎം സെക്രട്ടറിയേറ്റില്‍ ഇതിനെ കുറിച്ച് ധാരണയായി. ബന്ധുനിയമന വിവാദത്തെ തുടര്‍ന്നാണ് ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. ഇ.പി ജയരാജന്‍ രാജിവച്ചതിനെ തുടര്‍ന്ന് വ്യവസായ വകുപ്പ് ലഭിച്ച എ.സി മൊയ്തീന് കെ.ടി ജലീന്റെ തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കിയേക്കും. അതേസമയം, ഉന്നത വിദ്യാഭ്യാസ വകുപ്പും ന്യൂനപക്ഷ ക്ഷേമവുമായിരിക്കും കെ.ടി ജലീലിന് ലഭിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top