മണ്ണിടിച്ചില്‍; മൂന്നാറില്‍ സഞ്ചാരികള്‍ റിസോര്‍ട്ടില്‍ കുടുങ്ങി

പ്ലം ജൂഡി റിസോര്‍ട്ടിനു സമീപം മണ്ണിടിഞ്ഞ് സഞ്ചാരികള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നു. റിസോര്‍ട്ടിലെ 21 മുറിയിലെ താമസക്കാരാണ് കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഏഴരയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. റിസോര്‍ട്ടിലേക്കുള്ള പാതയില്‍ മണ്ണ് പതിച്ചതോടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. കൊച്ചി – ധനുഷ്‌ക്കോടി ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും അവിടെ എത്തിച്ചേരാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു.

Top