പട്ടാമ്പി പാലത്തിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു

മഴ ശക്തമായതോടെ ഭാരതപ്പുഴയിൽ ജലമുയർന്നതിനെ തുടർന്ന് പട്ടാമ്പി പാലത്തിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു. പൊതുമരാമത്ത് വകുപ്പ് എക്‌സി. എൻജിനിയറുടെ നിർദ്ദേശപ്രകാരം പാലത്തിന്റെ രണ്ട് ഭാഗത്തും പൊലീസ് കയർ കെട്ടിയാണ് നിരോധനമേർപ്പെടുത്തിയത്.
പാലം കടന്നു പോകേണ്ട വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചുവിട്ടു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. നിരോധനത്തിന് കാലയളവ് തീരുമാനിച്ചിട്ടില്ലെന്നും ഒഴുക്ക് കുറയുന്നതിനനുസരിച്ച് നിരോധനം നീക്കുമെന്നും പൊലീസ് അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here