22
Mar 2019
Friday
100 News

മുഖ്യമന്ത്രി പ്രളയബാധിത പ്രദേശത്തേക്ക്

കനത്ത മഴ ദുരിതം വിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു. ശംഖുമുഖത്തെ വ്യോമസേന ആസ്ഥാനത്ത് നിന്നാണ് സംഘം പുറപ്പെട്ടത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ട്. രാവിലെ ഇടുക്കിയിലെത്തി ഹെലികോപ്റ്ററില്‍ പ്രളയബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കും. അവിടെ നിന്ന് മന്ത്രിമാരായ എംഎം മണിയും കെ. രാജുവും സംഘത്തോടൊപ്പം ചേരും. ഈ സംഘം പിന്നീട് ബത്തേരി സന്ദര്‍ശിച്ച ശേഷം വടക്കന്‍ ജില്ലകളിലെ പ്രളയ മേഖലകള്‍ സന്ദര്‍ശിക്കും. വൈകിട്ട് ആറ് മണിയോടെ കൊച്ചിയിലേക്ക് തിരിക്കും.

Top