മോശം കാലാവസ്ഥ; മുഖ്യമന്ത്രിയുടെ ഹെലികോപ്‍റ്ററിന് ഇറങ്ങാനായില്ല

മുഖ്യമന്ത്രിയ്ക്കും സംഘത്തിനും മോശം കാലാവസ്ഥ കാരണം ഇടുക്കിയില്‍ ഇറങ്ങാനായില്ല. കനത്ത മഞ്ഞ് മൂടി കിടക്കുന്നതിനാല്‍ ഹെലികോപ്റ്ററിന് ലാന്റ് ചെയ്യാന്‍ സാധിക്കാതെ വരികയായിരുന്നു. സംഘം വയനാട്ടിലേക്ക് തിരിച്ചിരിക്കുകയാണ്. ശംഖുമുഖത്തെ വ്യോമസേന ആസ്ഥാനത്ത് നിന്നാണ് സംഘം പുറപ്പെട്ടത്. എട്ടേമുക്കാലോടെ ഇടുക്കിയില്‍ എത്താനായിരുന്നു തീരുമാനിച്ചത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ട്. കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയ്ക്ക് പങ്കെടുക്കേണ്ടിയിരുന്നു. മുഖ്യമന്ത്രിയ്ക്ക് എത്തിച്ചേരാനാകാഞ്ഞതിനാല്‍ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ തന്നെ യോഗം നടക്കുമെന്ന് മന്ത്രി എംഎം മണി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here