വെള്ളക്കെട്ടില്‍ വീണ് അമ്മയും മകളും മരിച്ചു

DROWN

ആലപ്പുഴ നെടുമുടിയില്‍ വെള്ളക്കെട്ടില്‍ വീണ് അമ്മയും മകളും മരിച്ചു. പൊങ്ങ സ്വദേശി സിബിച്ചന്റെ ഭാര്യ ജോളി (45), മകള്‍ സിജി (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ വീടിന് പിന്നിലുള്ള വെള്ളക്കെട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. വയലില്‍ നിന്ന് മീനെടുക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ മകളെ രക്ഷിക്കുന്നതിനിടെയാണ് അമ്മയും മരിച്ചതെന്നാണ് നിഗമനം. പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Top