Advertisement

ഇടമലയാര്‍ ഡാമിലെ മൂന്ന് ഷട്ടറുകള്‍ അടച്ചു

August 11, 2018
Google News 0 minutes Read

ജലനിരപ്പ് കുറഞ്ഞതോടെ ഇടമലയാര്‍ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ അടച്ചു. 168.95 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 169 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.

ഇടമലയാറിലെ മൂന്ന് ഷട്ടറുകള്‍ തുറന്നു വിട്ടതോടെ പെരിയാറിലെ ജലനിരപ്പ് ഉയരുകയും ആലുവ അങ്കമാലി പ്രദേശങ്ങളില്‍ വെള്ളം നിറയുകയും ചെയ്തിരുന്നു. ജലനിരപ്പ് താഴ്ന്നതോടെ രാവിലെ ഏഴുമണയോടെ മൂന്നാമത്തെ ഷട്ടര്‍ അടച്ചു.

തുറന്നുവച്ചിരിക്കുന്ന ഒരു ഷട്ടര്‍ ഉച്ചയോടെ അടയ്ക്കും. ഡാമിനു നാലു ഷട്ടറുകളാണുള്ളത്. 37.5 മെഗാവാട്ട് വീതമുള്ള രണ്ട് ജനറേറ്ററുകള്‍ 1.8 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉള്‍പ്പാദിപ്പിക്കുന്നത്. അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇടമലയാര്‍ ഡാം തുറന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here