വീട് നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷം ധനസഹായം; ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി ഒരു ലക്ഷം രൂപ സംഭാവന നല്‍കി

Pinarayi Vijayannnn

മഴക്കെടുതി മൂലം ക്ലേശിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് 6 ലക്ഷം രൂപയും മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കുടുംബത്തിന് സൗജന്യ റേഷന്‍ ഇനത്തില്‍ 3800 രൂപയും അനുവദിക്കാന്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന അവലോകയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

അതേസമയം, കാലവര്‍ഷക്കെടുതി നേരിടുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സാധിക്കുന്നവരെല്ലാം ധനസഹായം നല്‍കണമെന്ന് മുഖ്യമന്ത്രി അപേക്ഷിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് വ്യക്തിപരമായി ഒരു ലക്ഷം രൂപ മുഖ്യമന്ത്രി സംഭാവന നല്‍കിയിട്ടുള്ളതായും അറിയിച്ചു.

Top