താമരശേരി ചുരത്തിലെ അപകടാവസ്ഥയിലായ കെട്ടിടം പൊളിക്കാന്‍ ഉത്തരവ്

താമരശേരി ചുരത്തിലെ രണ്ടാം വളവില്‍ സ്ഥിതി ചെയ്യുന്ന അപകടാവസ്ഥയിലായ കെട്ടിടം അടിയന്തരമായി പൊളിച്ചു മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരുടെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കെട്ടിട ഉടമയ്ക്ക് നോട്ടീസ് നല്‍കാന്‍ ബന്ധപ്പെട്ട പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കാന്‍ മന്ത്രിമാര്‍ ഉത്തരവിട്ടു.

മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മൂന്നുനില കെട്ടിടമാണ് അപകടാവസ്ഥയിലുള്ളത്. ഹോട്ടല്‍ സമുച്ചയത്തിന് വേണ്ടി അനധികൃതമായി നിര്‍മിച്ച കെട്ടിടം കനത്ത മഴയില്‍ അപകടാവസ്ഥയിലാകുകയായിരുന്നു. ഈ കെട്ടിടത്തിന് താഴെ എട്ട് വീടുകള്‍ ഉണ്ട്. കെട്ടിടം തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്. അങ്ങനെ വന്നാല്‍ എട്ട് വീടുകളും തകരും. ഈ സാഹചര്യത്തിലാണ് കെട്ടിടം പൊളിക്കാന്‍ ഉത്തരവിട്ടത്.

Top