മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലെത്തി

മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇടുക്കിയില്‍ ഇറങ്ങാനാകാഞ്ഞ മുഖ്യമന്ത്രിയും സംഘവും വയനാട്ടിലെത്തി. ബത്തേരിയിലെ സെന്റ് മേരീസ് സ്ക്കൂളിലാണ് ഹെലികോപ്റ്റര്‍ ലാന്റ് ചെയ്തത്. ശംഖുമുഖത്തെ വ്യോമസേന ആസ്ഥാനത്ത് നിന്നാണ് സംഘം പുറപ്പെട്ടത്. എട്ടേമുക്കാലോടെ ഇടുക്കിയില്‍ എത്താനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ കടുത്ത മഞ്ഞു കാരണം ഹെലികോപ്റ്ററിന് ലാന്റ് ചെയ്യാനായില്ല.  റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ട്. കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയ്ക്ക് പങ്കെടുക്കേണ്ടിയിരുന്നു. മുഖ്യമന്ത്രിയ്ക്ക് എത്തിച്ചേരാനാകാഞ്ഞതിനാല്‍ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ തന്നെ യോഗം ആരംഭിച്ചിട്ടുണ്ട്.
wayandu
വയനാട്ടിലെത്തിയ മുഖ്യമന്ത്രി മുണ്ടേരിയിലെ ക്യാമ്പിലേക്കാണ് മുഖ്യമന്ത്രി ആദ്യം പോകുന്നത്. ആയിരത്തോളം പേരാണ് ഈ ക്യാമ്പില്‍ കഴിയുന്നത്. തുടര്‍ന്ന്   ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന അവലോകന യോഗം  മുഖ്യമന്ത്രി പങ്കെടുക്കും. കളക്ട്രേറ്റിലാണ് യോഗം.

Top