സംസ്ഥാനത്തെ മഴക്കെടുതി; അടിയന്തര ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധി കത്തയച്ചു

കേരളത്തിലെ കാലവര്‍ഷക്കെടുതിയില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

സംസ്ഥാനത്ത് കനത്ത മഴയും പ്രളയവും തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രം അടിയന്തര സഹായം അനുവദിക്കണമെന്ന് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി മൂലം ഉണ്ടായ എല്ലാ നാശനഷ്ടങ്ങളും വിവരിച്ചുള്ള കത്താണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ചത്. മഴക്കെടുതിയെ നേരിടാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സംസ്ഥാനത്തിന് അടിയന്തര ധനസഹായം അനുവദിക്കണമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.

 

 

Top