20
Apr 2019
Saturday

മഴക്കെടുതി; സംസ്ഥാനത്തിന് എല്ലാ പിന്തുണയും അറിയിച്ച് രാജ്‌നാഥ് സിംഗ്

സംസ്ഥാനത്തെ മഴക്കെടുതി ഗുരുതരമായ സാഹചര്യമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. സംസ്ഥാനത്തെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ് മന്ത്രി ഇപ്പോള്‍. സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. മികച്ച രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും കേരളം സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്ന രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. ഉച്ചയോടെ നെടുമ്പോശേരി വിമാനത്താവളത്തിലെത്തിയ മന്ത്രി സംസ്ഥാനത്തെ പ്രളയബാധിത മേഖലകള്‍ ഹെലികോപ്റ്ററില്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്.


ആർക്കൊപ്പം കേരളം? അഭിപ്രായ സർവേ 2019, ഇന്ന് രാത്രി 7 മണി മുതൽ 24ൽ
CLOSE
CLOSE
Top