രാജ്‌നാഥ് സിംഗ് ഇന്ന് കേരളത്തിലെത്തും

സംസ്ഥാനത്തെ പ്രളയബാധിത മേഖലകൾ സന്ദർശിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കേരളത്തിൽ എത്തും. സന്ദർശന ശേഷം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പുതിയ സാഹചര്യത്തിൽ കേരളം കൂടുതൽ ധനസഹായം ആവശ്യപ്പെടും. പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ചർച്ചക്ക് വന്നേക്കും.
ഇന്ന് ഉച്ചക്ക് 12.30 ന് കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന രാജ്‌നാഥ് സിംഗ് ഉച്ചയ്ക്ക് 1 മണി മുതൽ 2.30 വരെ ഹെലികോപ്റ്ററിൽ ഇടുക്കി, എറണാകുളം മേഖലകളിൽ സന്ദർശനം നടത്തും. ശേഷം പറവൂർ താലൂക്കിലെ ചില ദുരിതാശ്വാസ കാമ്പുകൾ സന്ദർശിക്കും. മുഖ്യമന്ത്രി, കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ തുടങ്ങിയവർ കേന്ദ്ര മന്ത്രിയെ അനുഗമിക്കും. സന്ദർശനത്തിന് ശേഷം കൊച്ചിയിൽ രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here