മന്ത്രി ടി.പി രാമകൃഷ്ണന്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു; മുന്നറിയിപ്പില്ലാതെ ബാണാസുര ഡാം തുറന്നതില്‍ നാട്ടുകാരുടെ പ്രതിഷേധം

വയനാട്ടില്‍ മഴ ശക്തിയായി തുടരുന്നു. മാനന്തവാടി, വൈത്തിരി താലൂക്കുകളിലാണ് മഴ കൂടുതല്‍ ശക്തമായത്. ബാണാസുര സാഗര്‍ ഡാം തുറന്നത് മുന്നറിയിപ്പ് നല്‍കാതെയാണെന്ന പരാതിയുമായി നാട്ടുകാര്‍ പ്രതിഷേധിച്ചു. മുന്നറിയിപ്പ് നല്‍കാതെ ഡാം തുറന്നതില്‍ ജില്ലാ കളക്ടര്‍ കെ.എസ്.ഇ.ബിയോട് വിശദീകരണം തേടിയിട്ടുണ്ട്. ഈ മാസം എട്ടിനാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ഡാം തുറന്നതോടെ തൊട്ടടുത്ത പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇതേ തുടര്‍ന്നാണ് കളക്ടര്‍ വിശദീകരണം തേടിയത്. മന്ത്രി ടി.പി രാമകൃഷ്ണന്‍ ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി സന്ദര്‍ശിച്ചു.

Top