നടൻ വിക്രമിന്റെ മകൻ അറസ്റ്റിൽ

തമിഴ് നടൻ വിക്രമിന്റെ മകൻ ധ്രുവ് അറസ്റ്റിൽ. ഇന്നലെ ധ്രുവ് അതിവേഗത്തിൽ കാറോടിച്ച് റോഡിൽ ഒതുക്കിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷയിലേക്ക് കാറിടിച്ച് കയറ്റിയിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേറ്റ സംഭവത്തെ തുടർന്നാണ് ധ്രുവിനെയും മറ്റ് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്.

മന്ദവേലിയിൽനിന്ന് ടി.ടി.കെ. റോഡ് വഴി ആർ.കെ.ശാലയിലേക്ക് വരുമ്പോഴായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തിനുശേഷം കാർ നിർത്താതെ പോയി തേനാംപേട്ട് നടപ്പാതയിൽ ഇടിച്ചുനിന്നു. പോലീസെത്തി ചോദ്യംചെയ്യുകയും ധ്രുവിനെയും സുഹൃത്തുക്കളെയും കസ്റ്റഡയിലെടുത്തു. പിന്നീട് ജാമ്യത്തിൽ വിട്ടു.

എന്നാൽ ധ്രുവ് മദ്യലഹരിയിലായിരുന്നുവെന്ന ആരോപണം പോലീസ് നിഷേധിച്ചിട്ടുണ്ട്. കാറിന്റെ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പോലീസ് പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top