ഓണാവധി വെട്ടിച്ചുരുക്കിയെന്ന വാർത്ത വ്യാജം

മഴക്കെടുതി മൂലം അവധി നൽകിയ ജില്ലകളിൽ ഓണാവധി വെട്ടിച്ചുരുക്കിയെന്ന പ്രചാരണം വ്യാജമാണെന്നു വിദ്യാഭ്യാസവകുപ്പ്. വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകുമെന്നും ഡിപിഐയുടെ ഒഫീസ് അറിയിച്ചു.
2018-19 അധ്യയന വർഷത്തിൽ മഴക്കെടുതി കാരണം അവധി നൽകിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ മാസം 24, 25, 26 എന്നീ ദിവസങ്ങളിൽ മാത്രമേ അവധിയുണ്ടായിരിക്കുകയുള്ളൂ എന്നായിരുന്നു പ്രചാരണം. ഇത്തരമൊരു തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടില്ല. നഷ്ടപ്പെട്ട ക്ലാസുകൾ ശനിയാഴ്ചകളിൽ നടത്താനാണ് ആലോചിച്ചിരുന്നതെന്ന് വിദ്യാഭ്യാസ ഡയറക്ടറുടെ ഒഫീസ് അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here