Advertisement

നിർബന്ധമായും ഓഫിസിൽ എത്തണം; ചെറിയ പെരുന്നാൾ ദിവസം പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള ചീഫ് കമ്മീഷണർ

March 28, 2025
Google News 2 minutes Read

ചെറിയ പെരുന്നാൾ ദിവസം പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള ചീഫ് കമ്മീഷണർ. 29, 30, 31 ദിവസങ്ങളിൽ നിർബന്ധിതമായും ഓഫിസിൽ എത്തണം എന്ന് അറിയിപ്പ്. കേരളത്തിലെ കസ്റ്റംസ്, സെൻട്രൽ ജി എസ് ടി ഉദ്യോഗസ്ഥർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ആർക്കും അവധി നൽകരുത് എന്നാണ് നിർദേശം നൽകിയിരിക്കുന്നത്.

Read Also: ‘സ്‌കൂൾതല പരിശീലകരായി പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ; ലഹരി വിരുദ്ധ ക്യാമ്പയിന് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളെ ഉപയോഗിക്കണം’: മുഖ്യമന്ത്രി

സാമ്പത്തിക വർഷം അവസാനമായതിനാൽ ബാക്കിയുള്ള ജോലികൾ തീർക്കാനെന്നാണ് നൽകുന്ന വിശദീകരണം. സാമ്പത്തിക വർഷം അവസാനമായതിനാൽ രാജ്യ വ്യാപകമായി കസ്റ്റംസ്, ജി എസ് ടി ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. അതിനാലാണ് അവധി നൽകേണ്ടെന്ന നിർദേശം നൽകിയിരിക്കുന്നത്. ആർക്കും അവധി നൽകുന്നില്ലെന്ന് ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Story Highlights : Chief Commissioner of customs kerala No holiday for Eid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here