മഴക്കെടുതി; ഇടുക്കി മലയോര മേഖലയിലെ പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു

കാലവർഷത്തെ തുടർന്ന് മലയോര മേഖലയിലെ പല ഗ്രാമങ്ങളും ഒറ്റപ്പെട്ട നിലയിൽ. ശക്‌തമായ മഴയെ തുടർന്ന് ഉരുൾപൊട്ടൽ ഉണ്ടായ ഉടുമ്പൻചോല പഞ്ചായത്തിലെ ചെമ്മണ്ണാർ ഒറ്റപ്പെട്ടു. ഗതാഗത സൗകര്യവും വൈദ്യുതിയും ഇല്ലാതെ മുന്ന് നാൾ പിന്നിടുന്നു. പുറം ലോകവുമായി ബന്ധമില്ലാതെ നിരവധി കുടുബങ്ങളാണ് ഇവിടെ കഴിയുന്നത്.
കഴിഞ്ഞ ദിവസമാണ് ചെമ്മണ്ണാറില്‍ ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. ഏക്കറു കണക്കിന് കൃഷിയിടമാണ് മഴവെള്ളപ്പാച്ചിൽ കൊണ്ടുപോയത്. വീടുകളിലെല്ലാം ചെളിയും മണ്ണും കല്ലും നിറഞ്ഞു. കുഞ്ഞുങ്ങൾ ഉൾപ്പെടെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ആകെയുണ്ടായിരുന്ന വീതി കുറഞ്ഞ കോൺക്രീറ്റ് റോഡ് കുത്തിയൊലിച്ചു പോയി. റോഡ് തോടായി മാറിയതോടെ പുറം ലോകവുമായിട്ടുള്ള ബന്ധവും നിലച്ചു. കുന്നേൽ ബെന്നിയുടെ വീടിന്റെ മുകളിലായിട്ടാണ് ഉരുൾപൊട്ടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here